06:02pm 11 November 2026
NEWS
ആൽത്തറ- ഊടാകുളം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി
28/10/2025  07:07 PM IST
nila
ആൽത്തറ- ഊടാകുളം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി

ചെങ്ങന്നൂർ : നഗരസഭ 13-ാം  വാർഡിൽ ആൽത്തറ- ഊടാകുളം റോഡിലെ പരാതിയ്ക്ക് പരിഹാരമായി. നഗരസഭ 9 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്നാണ് പരാതി ഉയർന്നത്. റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ  സമാന്തരമായി കടന്നുപോകുന്ന ആൽത്തറ രാഗമാലിക റോഡ്  താഴ്ന്നതാണ് പ്രശ്നത്തിന് കാരണം. ശക്തമായ മഴയും ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതുമാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് വാർഡ് കൗൺസിലർ ബി.ശരത്ചന്ദ്രൻ പറഞ്ഞു. കാൽനടയായും വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധവും  വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭ നടപടി സ്വീകരിക്കുകയായിരുന്നു. കൗൺസിലർ ബി.ശരത് ചന്ദ്രൻ,   സെക്രട്ടറി എം.ഡി. ദീപ, എൻജിനീയർ  റജീന എന്നിവർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിക്കുകയായിരുന്നു. നിർദ്ദേശത്തെ തുടർന്ന് കരാറുകാരൻ  വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.